സ്കൂള്‍ കായികമേളയില്‍ മികച്ച സ്കൂള്‍ കണ്ടെത്തുന്നതിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജനറല്‍, കായിക സ്കൂള്‍ വേര്‍തിരിവുകള്‍ ഇല്ല. മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് കായികമേളയുടെ ലക്ഷ്യം. അതിനായി ജനറല്‍, കായിക സ്കൂള്‍ വേര്‍തിരിവ് ഇല്ലാതാക്കി ഏകീകരിച്ചു. ഒാവറോള്‍ ചാംപ്യനായ ജില്ലയെ കണ്ടെത്തുന്നത് ഈ വേര്‍തിരിവ് ഇല്ലാതെയാണ്. വേര്‍തിരിവുകള്‍ കായികമേഖലയ്ക്ക് ഗുണകരമല്ലെന്നും മന്ത്രി.