pooram-protest

TOPICS COVERED

ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾക്കെതിരെ വിമർശനവുമായി ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി. ഹൈക്കോടതിക്ക് മുന്നിലെത്തിയ നിർദേശങ്ങൾ പ്രായോഗികമല്ല. കൂടുതൽ ആനകളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകു എന്നാണ് വിമർശകരുടെ വാദം.

 

കൊച്ചി തൃപ്പൂണിത്തുറയിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് ആന എഴുന്നള്ളിപ്പും, പരമ്പരാഗത വെടിക്കെട്ടും സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടത്. എണ്ണായിരത്തോളം ക്ഷേത്രങ്ങളിൽ ആന എഴുന്നുള്ളിപ്പുകൾ നടക്കുന്നുണ്ട്. നാനൂറിൽ താഴെ ആനകൾ മാത്രമാണ് എഴുന്നള്ളിപ്പുകൾക്കുള്ളത്. 1972 ൽ ആന പിടുത്തം നിരോധിച്ചതിനുശേഷം പുതിയ ആനകൾ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ആനകൾക്ക് വിശ്രമം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. ഇതിനു മാറ്റം വരണമെങ്കിൽ കൂടുതൽ ആനകൾ വരണം. ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കാൻ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾക്കെതിരെയും വലിയ വിമർശനമാണ് പ്രതിഷേധ സംഗമത്തിൽ ഉയർന്നത്. ശിവകാശി ലോബിയ്ക്ക് വേണ്ടിയാണ് നിയന്ത്രണങ്ങൾ എന്നാണ് ആരോപണം.

ENGLISH SUMMARY:

Festival Co-ordination Committee criticizes proposals to control elephants ceremonial possession