ns-madhavan

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം എഴുത്തുകാരൻ എൻ.എസ് മാധവന്. മനോരമയുടെ ഹോർത്തൂസ് സംവാദത്തിൽ പങ്കെടുക്കവേയാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്ക്കാരം ലഭിച്ച വിവരം എൻ.എസ് മാധവൻ അപ്രതീക്ഷിതമായി അറിഞ്ഞത്. താൻ കുറച്ചേ എഴുതിയിട്ടുള്ളൂവെന്നും വളരെ വലിയ അംഗീകാരമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. 

 

വൈവിധ്യപൂർണമായ പ്രമേയങ്ങൾ ചെറുകഥാരൂപത്തിൽ അവതരിപ്പിക്കുന്നതിൽ വൈദഗ്ധ്യം പ്രകടിപ്പിച്ച, സാമൂഹികയാഥാർഥ്യങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് സർഗാത്മകമായി അടയാളപ്പെടുത്തിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എൻ.എസ് മാധവന് 2024ലെ എഴുത്തച്ഛൻ പുരസ്ക്കാരം.

എഴുത്തച്ഛൻ പുരസ്ക്കാര പ്രഖ്യാപനം നടക്കുമ്പോൾ കോഴിക്കോട് കടപ്പുറത്ത് മനോരമ ഹോർത്തൂസ് സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു എൻ.എസ് മാധവൻ. മനോരമ ന്യൂസ് ടീം പുരസ്ക്കാര വിവരം അറിയിച്ചപ്പോൾ സംവാദ വേദി ആഘോഷ നിറവിൽ. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം. എസ്.കെ വസന്തൻ ചെയർമാനും ഡോക്ടർ ടി.കെ നാരായണൻ, ഡോക്ടർ മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളും സി.പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ENGLISH SUMMARY:

Ezhuthachan Award for NS Madhavan