മൈസൂരിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണു. കോഴിക്കോട് താമരശ്ശേരിയിലായിരുന്നു സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്നും കയറിയ മഞ്ചേരി സ്വദേശി ഫ്രാൻസിസാണ് ചുരത്തിന് മുകളിൽ വെച്ച് ബസ്സിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇയാളെ ബസില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ഈ തീരുമാനത്തിന് എല്ലാവിധ പിന്തുണയുമായി യാത്രക്കാരും ഒപ്പമുണ്ടായിരുന്നു. ഫ്രാൻസിസ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.