വന്യജീവി ഭീതി രൂക്ഷമായ കോഴിക്കോട് കക്കയം മേഖലയില്‍ വനംവകുപ്പിന്‍റെ ദ്രുതകര്‍മ്മസേനയില്ല. വന്യമൃഗങ്ങളിറങ്ങിയാല്‍ 40 കിലോമീറ്റർ അകലെയുള്ള താമരശ്ശേരിയില്‍ നിന്നാണ് ഇപ്പോള്‍ സേനയെത്തുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് കക്കയത്ത് കൃഷിയിടത്തില്‍ നിന്നിരുന്ന എബ്രഹാമിനെ കാട്ട് പോത്ത് കുത്തിക്കൊന്നത്. അതിന് രണ്ടുമാസം മുമ്പാണ് കക്കയം ടൂറിസം കേന്ദ്രത്തിലെത്തിയ ഒരു കുഞ്ഞടക്കം രണ്ട് സഞ്ചാരികളെ കാട്ടുപോത്ത് മാരകമായി കുത്തിപരുക്കേല്‍പിച്ചത്. ആഴ്ചകളോളം അന്ന് കക്കയം ടൂറിസം കേന്ദ്രം അടച്ചിടേണ്ടിവന്നു. ഇപ്പോഴും കാട്ടുപോത്തും ആനയും ഇറങ്ങുന്നത് ഇവിടെ പതിവാണ്. എബ്രഹാം കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഉയര്‍ന്ന ആവശ്യമാണ് പ്രദേശത്ത് ദ്രുത കര്‍മ്മസേനയെ വിന്യസിക്കണമെന്ന്
വന്യമൃഗങ്ങളിറങ്ങിയാല്‍ താമരശ്ശേരിയില്‍ നിന്നുള്ള ദ്രുതകര്‍മ്മ സേന എത്തുമ്പോഴേക്കും ഏറെ സമയം കഴിയും തിരുവോണ നാളിൽ 13 കിലോമീറ്റർ സഞ്ചരിച്ചാണ് മോഴയാന പേരാമ്പ്രയിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. ഇതോടെ മലയോര മേഖലയിലുള്ളവരുടെ ആശങ്ക ഇരട്ടിയായിട്ടുണ്ട്.