സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് എ.എൻ.സറീന അന്തരിച്ചു. 70 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും