beverage-attack-32

മലപ്പുറം എടപ്പാളില്‍ ബവ്റിജസ് ഔട്ട്‌ലെറ്റില്‍ പൊലീസുകാരുടെ അതിക്രമം. പ്രവര്‍ത്തനസമയം കഴിഞ്ഞ ഔട്ട്‌ലെറ്റില്‍ അതിക്രമിച്ച് കയറി മദ്യം വാങ്ങി. എടപ്പാള്‍ കണ്ടനകം ബവ്റിജസ് ഔട്ട്‌ലെറ്റിലാണ് പൊലീസുകാരുടെ അതിക്രമം. ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരെ പൊലീസ് മര്‍ദിച്ചെന്നും പരാതിയുണ്ട്. കണ്ടനകം സ്വദേശി സുനീഷ് പരുക്കേറ്റ് ചികില്‍സയിലാണ്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസുകാരാണ് മര്‍ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

 
ENGLISH SUMMARY:

Police brutality in Beverages Outlet in Malappuram Edappal Locals who captured the visuals were beaten up