arundhathi-gym

TOPICS COVERED

കൊച്ചി എളമക്കരയില്‍ ജിമ്മിലെ വ്യായാമത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. എളമക്കര ആര്‍.എം.വി റോഡ് ചിറക്കപ്പറമ്പില്‍ ശാരദനിവാസില്‍ വി.എസ് രാഹുലിന്‍റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. 24 വയസായിരുന്നു. വയനാട് സ്വദേശിനിയായ അരുന്ധതി എട്ട് മാസം മുന്‍പാണ് വിവാഹിതയായി കൊച്ചിയിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടിന് ജിമ്മിലെ ട്രഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി.

 
ENGLISH SUMMARY:

The woman died while exercising at the gym