senat-election

കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ വന്‍ സംഘര്‍ഷം . കെ.എസ്.യു– എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സെനറ്റ് ഹാളിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. 15 ബാലറ്റുകള്‍ കാണാനില്ല. തുടര്‍ന്ന് സെനറ്റ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് കെ.എസ്.യു. നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെ സെനറ്റ് ഹാളിന് മുന്നില്‍ പടക്കം പൊട്ടിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രണ്ട് സീറ്റില്‍ വിജയിച്ചതോടെ പി.എം.ആര്‍ഷോയുടെ നേതൃത്വത്തില്‍ ബാലറ്റ് വിഴുങ്ങിയെന്ന് കെഎസ്‌യു പ്രസിഡന്‍റ് ആരോപിച്ചു. അതേസമയം കെ.എസ്.യു. ബാലറ്റ് മോഷ്ടിച്ചെന്ന് പി.എം.ആര്‍ഷോയും ആരോപിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തുടര്‍നടപടികള്‍ പിന്നീടെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.