എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ആര്‍.എസ്.എസ് രാജ്യത്തെ പ്രധാനസംഘടനയാണ്. എ.ഡി.ജി.പി. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമാണെന്നും ഷംസീര്‍ പറഞ്ഞു.
അതേസമയം, അന്വേഷണം അട്ടിമറിക്കാനൊന്നും കേരളത്തില്‍ ഒരാള്‍ക്കും കെല്‍പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പാലക്കാട്ട് പറഞ്ഞു