നടന്‍ ബാബുരാജിനെതിരായ പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ചും കമ്പിലൈനിലെ റിസോര്‍ട്ടില്‍വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.