നിത്യ ചെലവിനുപോലും വകയില്ലാതെ കൊച്ചി കുമ്പളത്ത് അമ്മയും രണ്ട് മക്കളും. എട്ട് മാസമായി വാടക കുടിശികയായതോടെ വീട് ഒഴിഞ്ഞ് പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള വീടും ലഭ്യമാകുന്നില്ല. സ്കൂളിലെ ഉച്ചഭക്ഷണമാണ് കുട്ടികളെ അന്നമൂട്ടാന്‍ സഹായിക്കുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചു. കയറി കിടക്കാന്‍ സ്വന്തമായി ഒരു വീടില്ല, കഴിഞ്ഞ രണ്ട് വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ വാടക കൊടുത്തിട്ട് എട്ട് മാസം പിന്നിടുന്നു. പത്തും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളെയും കൊണ്ട് അസുഖ ബാധിതയായ സിന്ധുവിന് എന്ത് ചെയ്യണമെന്ന് അറിയില്ല. റേഷന്‍ അരിയും സ്കൂളിലെ ഉച്ച ഭക്ഷണവുമാണ് കുട്ടികളെ പട്ടിണിയിലാക്കാതെ കൊണ്ടു പോകുന്നത്.
ഒരു വീടിന് വേണ്ടി സര്‍ക്കാര്‍ സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. ലൈഫ് മിഷന്‍ വഴി അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ നീണ്ടു പോകുകയാണ്. ചിലവുകള്‍ക്കായി സ്വകാര്യ ബാങ്കില്‍ നിന്നും എടുത്ത വായ്പയും തിരിച്ചടയ്ക്കാനാകുന്നില്ല. കുമ്പളം പഞ്ചായത്ത് തട്ടുകടയ്ക്കുള്ള കിയോസ്കും, കുടുംബശ്രീ വഴി ലോണും നല്‍കി സഹായിച്ചു. പക്ഷെ നിത്യ ചിലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. കുട്ടികളുമായി പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയില്‍ സുമനസുകളുടെ സഹായം തേടുകയാണ് സിന്ധു.
ACCOUNT DETAILS
NAME - SINDHU. K.F
ACCOUNT NUMBER - 33868572422
IFSC CODE - SBIN0013224
SBI KUMBALAM BRANCH
MOBILE - 8891933985