ep-jayarajan

മുകേഷിനുമേല്‍ കേസിന്‍റെ കുരുക്കു കൂടി മുറുകിയിട്ടും ഇളകാതെ സിപിഎം. ആരോപണവിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് ഇ.പി.ജയരാജന്‍. രാജിക്ക് ധൃതി വേണ്ടെന്നുപറഞ്ഞ സിപിഐ, നിലപാട് കടുപ്പിക്കാന്‍ യോഗം ചേരുകയാണ്. കോണ്‍ഗ്രസിനും രാജിക്കാര്യത്തില്‍ ഉറച്ച സ്വരം ഇല്ല. 

 

മുകേഷിന്‍റെ രാജിക്കായി തെരുവില്‍ സമ്മര്‍ദ്ദം ശക്തമാകുമ്പോഴും സിപിഎമ്മിലും മുന്നണി തലപ്പത്തും ആശങ്കയില്ല. കേസെടുത്തതോടെ ആനിരാജ നിലപാട് കടുപ്പിച്ചെത്തി. പിന്നാലെയെത്തിയ ഇ.പിക്ക് ഒറ്റനിലപാട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒഴിഞ്ഞാല്‍ മുകേഷും രാജിവയ്ക്കും.

പി.ബി.അംഗം എം.എ.ബേബി പക്ഷേ പാര്‍ട്ടി ഇക്കാര്യം ആലോചിക്കുമെന്ന് പറഞ്ഞുവച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം എന്നാവര്‍ത്തിച്ച ബിനോയ് വിശ്വം കാത്തിരുന്ന് കാണാന്‍ പറയുകയാണ്. മുകേഷിന്‍റെ രാജിയില്‍ അതേ ഒഴുക്കന്‍ നിലപാടിലാണ് ഇപ്പോഴും കോണ്‍ഗ്രസ്.