kn-balagopal

TOPICS COVERED

മുകേഷ് വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. പല പ്രതിഷേധങ്ങളും രാഷ്ട്രീയപ്രേരിതം, പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അതേസമയം, ലൈംഗിക ആരോപണങ്ങൾ നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ. 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തിറക്കി. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്സി അലക്സാണ്ടർ, വി പി സുഹ്‌റ അടക്കമുള്ളവരാണ് സംയുക്ത പ്രസ്താവനയ്ക്ക് പിന്നിൽ. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണെന്ന് പ്രസ്താവനയിൽ പറയുന്നു. 

മുകേഷ് അതിനു തയ്യാറാകാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിന്‍റെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും വേണം. ഇല്ലെങ്കിൽ മുകേഷിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ താക്കീത് നൽകുന്നു.