ഓണത്തിന് വില കൂടുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ തന്നെ നല്‍കിയ സാഹചര്യത്തില്‍ ഉപഭോക്താക്കളും കച്ചവടക്കാരും ആധിയില്‍. ഓണത്തിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ, വിപണിയില്‍ വിലയുടെ ചൂടറിഞ്ഞുതുടങ്ങുന്നേയുള്ളൂ. വിലക്കയറ്റം തടയാന്‍ നടപടി തുടങ്ങിയെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ അവകാശവാദം. തിരുവനന്തപുരം ചാല കമ്പോളത്തില്‍ ഒന്നുപോയി നോക്കാം. അരിയുടെ വില അറിയാൻ മൊച്ചക്കച്ചവടക്കാരനായ സുകുവിനെ ആണ് ആദ്യം കണ്ടത്. അരി ഭീകരനായി തുടങ്ങിയിട്ടില്ല.
അപ്പോൾ പിന്നെ സവാളയുടെ വില കൂടാനുള്ള കാരണം എന്തായിരിക്കും. സവാള കച്ചവടം നടത്തുന്ന വിജയകുമാറിനെ കണ്ടപ്പോൾ കാര്യം പിടിക്കിട്ടി. നാലഞ്ച് മാസം മുൻപ് അഞ്ഞൂറ് വരെ ഉയർന്ന് അടുക്കളയിൽ നിന്ന് അമ്മമാർ ഇറക്കിവിട്ട വെളുത്തുള്ളി വീണ്ടും തുടങ്ങിയിട്ടുണ്ട് ഭയപ്പെടുത്താൻ. ഓണം വരുമ്പോൾ വില ഉയരുമെന്ന് കരുതി സംഭരിച്ചുവയ്ക്കാൻ സാധാരണക്കാരന് ആവില്ലല്ലോ.