arjun-facebook-post

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ മറ്റന്നാള്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ. ഗോവയില്‍ നിന്ന് ഡ്രജര്‍ എത്തിക്കാന്‍ ശ്രമം തുടരുന്നുവെന്നും സതീഷ് സെയില്‍. നാളെ ഗംഗാവലിപ്പുഴയില്‍ തിരച്ചില്‍ ഇല്ലെന്ന് ഫിഷറീസ് മന്ത്രി മഗള്‍ വൈദ്യ. ഡ്രജര്‍ എത്തിക്കാനുള്ള തുക കര്‍ണാടക സര്‍ക്കാര്‍ നല്‍കും. ഇന്നത്തെ തിരച്ചിലില്‍ ലോഹഭാഗങ്ങളും കയറും കണ്ടെത്തി. കണ്ടെത്തിയ കയര്‍ അര്‍ജുന്റെ ലോറിയില്‍ മരം കെട്ടിയതെന്ന് സ്ഥിരീകരണം. മറ്റന്നാളത്തെ തിരച്ചിലില്‍ നേവിയും ഈശ്വര്‍ മല്‍പെയുടെ ടീമും പങ്കുചേരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.