വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരെ നാലു ദിവസത്തിനകം താല്‍കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങുമെന്നും ഈ മാസത്തോടെ അത് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കെ. രാജന്‍. ദുരന്തത്തില്‍ മരിച്ചവരുടെ ഡി.എന്‍.എ പരിശോധന ഫലം മൂന്ന് ദിവസത്തിനകം ലഭ്യമാകും. ഫലം വരുമ്പോള്‍ കാണാതായവരുടെ പട്ടികയില്‍ കുറവുണ്ടാകുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇന്നത്തെ തിരച്ചിലിലും ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മലപ്പുറം മുണ്ടേരി കുമ്പളപ്പാറയില്‍ നിന്നും തലപ്പൊലി, വെള്ളാര്‍മല എന്നിവിടങ്ങളില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.