അഞ്ചുമാസങ്ങളായി തുടരുന്ന യാത്രാദുരിതത്തില്‍ പ്രതിഷേധിച്ച് പാലരുവി എക്സ്പ്രസിലെ യാത്രക്കാര്‍. പാലരുവിയ്ക്കും വേണാടിനുമിടയില്‍ മെമു വേണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. വലിയ ലേഡീസ് കോച്ച് അനുവദിക്കുക, വന്ദേഭാരതിനായി പിടിച്ചിടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ നിവേദനം യാത്രക്കാര്‍ സ്റ്റേഷന്‍ മാനേജര്‍ക്ക് കൈമാറി.