കൊച്ചി കളമശേരി ഉണിച്ചിറയിൽ സർവീസ് ലിഫ്റ്റ് പൊട്ടിവീണ് ലോഡിങ് തൊഴിലാളി മരിച്ചു. ഉണിച്ചിറ സ്വദേശി നെടുംപമ്പത്ത് നസീറാണ് മരിച്ചത്. സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് സർവീസ് ലിഫ്റ്റിൽ സാധനങ്ങൾ കയറ്റി അയക്കുമ്പോൾ ലിഫ്റ്റിന്റെ വയർറോപ്പ് പൊട്ടി വീഴുകയായിരുന്നു. തൃക്കാക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.