വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നഷ്ടങ്ങളുടെ കണക്ക് മാത്രമുള്ള വയനാട്ടുകാര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയും അല്ലാതെയുമെല്ലാം നിരവധിയാളുകളാണ് വയനാട്ടുകാര്‍ക്കായി ഒരുമിക്കുന്നത്. നാടൊന്നാകെ ചേര്‍ന്ന് നിന്ന് ഒരുക്കുന്ന തണലിലേക്ക് തന്നേക്കൊണ്ട് ആകുന്നത് ചേര്‍ത്തിരിക്കുകയാണ് ആറളം പൂതക്കുണ്ട് സ്വദേശിയായ വിജേഷും.
എടൂരിൽ ദീപം ടുവീലർ വർക്ക് ഷോപ്പ് നടത്തുകയാണ് വിജേഷ്. പലരും ഒരു ലക്ഷം രൂപയിലധികം മോഹവില വാഗ്ദാനം ചെയ്തിട്ടും ആർക്കും കൈമാറാൻ കൂട്ടാക്കാതെ സൂക്ഷിച്ച വിജേഷിന്റെ 1990 മോഡൽ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഡിവൈഎഫ്ഐ വയനാട്ടിലെ ദുരിതബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ചിലവിലേക്ക് സംഭാവന ചെയ്തു.