തൃശൂര്‍ കുമ്പളങ്ങാട് ഗ്രാമത്തില്‍ മുന്നൂറോളം കുടുംബങ്ങളുടെ ഉറക്കംകെടുത്തി കുന്നിന്‍മുകളിലെ കൂറ്റന്‍ പാറക്കല്ലുകള്‍. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മനസമാധാനത്തോടെ ഈ കുടുംബങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയുന്നില്ല. പാറക്കല്ലുകള്‍ നീക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.
ഏറെ വര്‍ഷങ്ങളായി ഇതൊരു റബര്‍തോട്ടമാണ് . രണ്ടാഴ്ച്ച മുമ്പ് റബര്‍മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോഴാണ് പാറകല്ലുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. ഈ കുറ്റന്‍ പാറക്കല്ലുകള്‍ ഏതുനിമിഷവും താഴേയ്ക്കിറങ്ങി വരാം. അങ്ങനെ, വന്നാല്‍ ഒട്ടേറെ വീടുകള്‍ തകരും. മാത്രവുമല്ല, ജീവനു ഭീഷണിയും. കുന്നിന്‍റെ മുകളിലുള്ള വലിയ കല്ലുകള്‍ ഏറെക്കാലമായുള്ളതാണ്.
ഈ മഴക്കാലത്ത് നെഞ്ചിടിപ്പോടെയാണ് കുടുംബങ്ങള്‍ കഴിയുന്നത്. ഇവരുടെ കണ്ണീര് അധികൃതകര്‍ കാണണം. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കല്ലുകള്‍. ജില്ലാ കലക്ടര്‍ ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കുമ്പളങ്ങാട് ഗ്രാമം.