kueait

സങ്കടകടലായി കൊച്ചി രാജ്യാന്തര വിമാനത്താവളം. പ്രതീക്ഷയുടെ സ്വപ്നച്ചിറകേറി പ്രവാസജീവിതത്തിലേക്ക് പറന്ന പോയ 23 മലയാളികളടക്കം 31 പേരാണ് കണ്ണീർ ചിത്രമായി പറന്നിറങ്ങിയത്. 

 

രാവിലെ മുതലേ നെടുമ്പാശ്ശേരി ഒരുങ്ങുകയായിരുന്നു. അഗ്നി വിഴുങ്ങിയ  ആ 31 പേർക്കും യാത്രമൊഴി നൽകാൻ. Cial ഇന്റർനാഷണൽ കാർഗോ ടെർമിനലിന് മുന്നിൽ പൊതുദർശനത്തിനായി തയാറാക്കിയ മേശകൾക്ക് മുൻപിൽ ഓരോരുത്തരുടെയും ചിത്രമടക്കം പതിപ്പിച്ചുള്ള കാത്തിരിപ്പ്. ഇവരെ ഏറ്റുവാങ്ങാനെത്തിയ ഉറ്റബന്ധുക്കൾ. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി  എബ്രഹാം 8 മാസം മുൻപ് നെടുമ്പാസ്സെയിൽ നിന്ന് കുവൈത്തിലേക്ക് യാത്ര അയച്ചതാണ് മകൻ സിബിനെ. മാസങ്ങൾക്കിപ്പുറം അവന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനുള്ള നിയോഗം 

തിരുവല്ല മേപ്ര സ്വദേശി തോമസ് സി ഉമ്മന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ അമ്മാവൻ മോൻസിക്ക് വാക്കുകൾ മുറിഞ്ഞു  നഷ്ടങ്ങളുടെ നിറമിഴിയുമായി നിന്നവർ മൃതദേഹം പൊതുദർശനത്തിന് വച്ച വിമാനത്താവള പരിസരം സങ്കട കടലാക്കി

ENGLISH SUMMARY:

Last respect to all victims in kuwait tragedy