kuwait-death

TOPICS COVERED

അടുത്ത വരവിൽ കല്യാണം ഉറപ്പിക്കാൻ ഇരിക്കെയാണ് പന്തളം സ്വദേശി ആകാശിന്‍റെ മരണം. അതേസമയം കുവൈത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കെയാണ് പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി മുരളീധരൻ നായരുടെ ദുരന്ത വാർത്തയെത്തുന്നത്. 

 

പിതാവിന്‍റെ മരണത്തെ തുടർന്നാണ് ആകാശിന്‍റെ കുടുംബം ഡൽഹിയിൽ നിന്ന് പന്തളത്തെ വീട്ടിലേക്ക് എത്തുന്നത്. ആറുവർഷം മുൻപാണ് ആകാശ് കുവൈത്തിലേക്ക് ജോലിക്കായി പോയത്.കഴിഞ്ഞ വരവിലാണ് വീടിൻറെ രണ്ടാം നിലയുടെ നിർമ്മാണം പൂർത്തിയാക്കിയത്. അടുത്ത ആഗസ്റ്റിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.ഈവരയിൽ കല്യാണം കൂടി ഉറപ്പിക്കണം എന്നായിരുന്നു കുടുംബത്തിന്‍റെ ആഗ്രഹം.

പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ നായർ 32 വർഷമായി കുവൈത്തിലാണ് . വർഷങ്ങളായി ജോലി ചെയ്യുന്നത് ഇതേ കമ്പനിയിൽ . കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ വന്നിരുന്നു.  അടുത്ത തവണ വന്നാൽ പിന്നെ തിരിച്ചു പോകുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. കോന്നി അട്ടചാക്കൽ സ്വദേശി സാജു വർഗീസ് 22 വർഷമായി വിദേശത്താണ്. മൂത്തമകൾ ബിരുദ പഠനം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം

ENGLISH SUMMARY:

Punalur resident Akash, who was preparing for his upcoming wedding, has tragically passed away, in Kuwait. P. V. Muraleedharan Nair from Vazhamuttam, who had decided to return home after finishing his job in Kuwait, also met an untimely death. Both incidents have deeply shocked and saddened their respective communities.