kottayam

കുവൈത്തില്‍  തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളും.  കുവൈറ്റിലേക്ക് ജോലിക്ക് പോയി  ഒരാഴ്ച തികയും മുൻപേയാണ്  ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മരണവാർത്ത എത്തുന്നത്. വരുന്ന ഓഗസ്റ്റിൽ പുതുതായി പണിത വീട്ടിലേക്ക് മാറാൻ കാത്തിരുന്ന പാമ്പാടി സ്വദേശി സ്റ്റെഫിന്റെ മരണവാർത്തയും നാടിന് ഉൾക്കൊള്ളാൻ ആയിട്ടില്ല. 

ഏറെ പ്രതീക്ഷകളുമായി കടൽ കടന്നുപോയ രണ്ടുപേർ. ജീവനറ്റ് തിരികെ ജന്മനാട്ടിലേക്ക് എത്തുമ്പോൾ പാതിയാക്കി വെച്ച് പോയ സ്വപ്നങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാസങ്ങളായുള്ള ശ്രമത്തിനൊടുവിൽ ആണ് മെക്കാനിക്കൽ എൻജിനീയറായ ശ്രീഹരിക്ക്  കുവൈറ്റിലേക്ക് പോകാൻ അവസരം കിട്ടിയത്.. മരണവാർത്ത എത്തുമ്പോൾ പ്രിയപ്പെട്ടവർ പറയുന്നു. അവസരം കിട്ടിയില്ലായിരുന്നെങ്കിൽ..

 പുതിയ വീട്ടിലേക്ക് മാറിയാലുടൻ വിവാഹത്തിന്‍റെ ഒരുക്കങ്ങളിലേക്ക് കൂടി കടക്കാനിരിക്കുകയായിരുന്നു സ്റ്റെഫിൻ. അർബുദ രോഗിയായ സ്റ്റേഫിന്‍റെ പിതാവും മാതാവും പ്രിയപ്പെട്ടവരും മരണവാർത്ത ഇതുവരെയും വിശ്വസിച്ചിട്ടില്ല . നാളെ വൈകിട്ട് ശ്രീഹരിയുടെ മൃതദേഹം ഇത്തിത്താനത്ത് എത്തിക്കും. നാളെ കഴിഞ്ഞ് സ്റ്റെഫിന്റെ മൃതദേഹവും പാമ്പാടിയിലെ വീട്ടിൽ എത്തും. 

ENGLISH SUMMARY:

Kottayam natives among those who died in the fire in Kuwait