തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം. ബില്ലില്‍ ഒപ്പുവെയ്ക്കരുതെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വാർഡ് വിഭജനമെത്തിയാൽ ഭൂരിഭാഗം വാർഡുകളുടെയും കെട്ടിടങ്ങളിലെയും നമ്പറുകളിൽ മാറ്റം വരും.
ബില്ല് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ വാര്‍ഡ് വിഭജനത്തിലേക്ക് വേഗം കടക്കാന്‍ സര്‍ക്കാരിനു കഴിയും. അതിലൂടെ അടുത്ത തദ്ദേശസ്വയംഭറ തെരഞ്ഞെടുപ്പ് പുതിയ വാര്‍ഡ് വിഭജനത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കും. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് കണക്കിലെടുത്ത് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വൈകിയാല്‍ നടപടിക്രമങ്ങളിലും അതേ താമസം വരും. സംസ്ഥാനത്തെ 941 പഞ്ചായത്തുകൾ, 87 നഗരസഭകൾ, 6 കോർപറേഷനുകൾ എന്നിവിടങ്ങളിലായി 19,489 വാർഡുകളാണുള്ളത്. വാര്‍ഡ് വിഭജനമെത്തിയാല്‍ ഭൂരിഭാഗം വാര്‍ഡുകളുടേയും അതിര്‍ത്തികളില്‍ മാറ്റം വരും. മാത്രമല്ല കെട്ടിടങ്ങളുടേയും നമ്പര്‍ മാറും.
പുഴ, മല, റോഡ്, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അതിർത്തി തിരിയ്ക്കുക. ഇതിനനുസരിച്ച് പുതിയ വാർഡ് ഭൂപടം തയാറാക്കും. യഥാര്‍ഥ ഭൂപടത്തിനു മുന്‍പ് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ 2011 ലെ ജനസംഖ്യ അനുസരിച്ച് പുതിയ വാര്‍ഡുകള്‍ രുപീകരിക്കും. മറ്റു വാര്‍ഡുകളുടെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിച്ച് കരട് ഭൂപടം തയ്യാറാക്കും. ഇതിന്‍റെ പകര്‍പ്പുകള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കു കൈമാറും. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ പ്രത്യേക കമ്മിറ്റിയും നിലവില്‍ വരും.