Untitled design - 1

രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ ഒറ്റ് കൊടുത്ത കോൺഗ്രസ്‌ നാളെ ആർഎസ്എസാകാൻ കാത്തുകിടക്കുന്ന കൂട്ടമൊന്നുമല്ലെന്നും, അവരിന്നേ ആർഎസ്എസായി മനസിനെ പാകപ്പെടുത്തിയവരാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. 

'രോഹിത് വെമുല ദലിത് ആയിരുന്നില്ല, വ്യാജസർട്ടിഫിക്കേറ്റ് പിടിക്കപ്പെടും എന്നായപ്പോൾ ആത്മഹത്യ ചെയ്തതാണ്. തെലങ്കാനയിലെ രേവന്ദ് റെഡ്ഢിയുടെ പൊലീസ് കോടതിയിൽ കൊടുത്ത ക്ലാഷ്വർ റിപ്പോർട്ടിലെ കണ്ടെത്തലാണ്. മോദി ഫാനായ, പഴേ ആർഎസ്എസ് കാലം അഭിമാനമായി പാടി നടക്കുന്ന ഇതേ കോൺഗ്രസ്‌ മുഖ്യമന്ത്രിയെയാണ് സഖാവ് പിണറായി വിജയനെ വർഗീയവാദിയെന്ന് വിളിക്കാൻ ഈ തെരഞ്ഞെടുപ്പു ദിവസങ്ങളിലവന്മാർ കേരളത്തിൽ കെട്ടിയെഴുന്നള്ളിച്ചത്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ ഒറ്റ് കൊടുത്ത കോൺഗ്രസ്‌ നാളെ ആർഎസ്എസ് ആകാൻ കാത്ത് കിടക്കുന്ന കൂട്ടമൊന്നുമല്ല, അവരിന്നേ ആർഎസ്എസ് ആയി മനസിനെ പാകപ്പെടുത്തിയവരാണ്'. -  ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു.  

പിണറായി കമ്മ്യൂണിസ്റ്റ് ലീഡറല്ലെന്നും 'കമ്മ്യൂണലിസ്റ്റ്' ലീഡറാണെന്നുമായിരുന്നു തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ടി. സിദ്ദീഖ് എം.എൽ.എ നടത്തിയ ജാഥ ഉദ്ഘാടനം ചെയ്യവെയാണ് രേവന്ത് റെഡ്ഡി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. മലയാളികളുടെ കഠിനാദ്ധ്വാനം ഗൾഫ് രാജ്യങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ടെങ്കിലും കേരളത്തിന് യാതൊരു ​ഗുണവും ഉണ്ടാകുന്നില്ല. അതിനു കാരണം കേരളത്തിലെ ജനങ്ങളല്ല. എൽ.ഡി.എഫ് സർക്കാരും പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

PM Arsho facebook post against congress