ഹൈ മാസ്റ്റ് ലൈറ്റുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും മാവേലിക്കര യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി എൻഡിഎ. പെരുമാറ്റച്ചട്ടം ലംഘിച്ച് യുഡിഎഫ് ഇലക്ഷൻ കമ്മീഷനെ കബളിപ്പിക്കുകയാണെന്നാണ് ബിജെപി നേതൃത്വം പറഞ്ഞു. വിഷയത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ബിജെപി.
പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ആന്റോ ആൻറണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് മറയ്ക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നാലെയാണ് മാവേലിക്കരയിലും ആരോപണം ഉയരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേര് മണ്ഡലത്തിൽ പലയിടങ്ങളിലേയും ഫലകങ്ങളുണ്ട്. ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നാണ് ബിജെപിയുടെ ആരോപണം. വിഷയം ഉന്നയിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബിജെപി നേതൃത്വം.