അപകടത്തെത്തുടര്‍ന്ന് നഴ്സിങ് പഠനം നിര്‍ത്തിയ മലയാളി വിദ്യാര്‍ഥിനിയോട്, സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ഹൈദരാബാദിലെ കോളജ്. ആലപ്പുഴയിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തകഴി സ്വദേശിനി അഞ്ജലി, കോളജ് ആവശ്യപ്പെടുന്ന രണ്ടു ലക്ഷത്തോളം രൂപ എങ്ങനെ കൊടുക്കും എന്നറിയാതെ ആശങ്കപ്പെടുകയാണ് .
നിർധന കുടുംബത്തിൻ്റെ ദുരിതം മാറാൻ വേഗം ജോലി കിട്ടുന്ന കോഴ്സ് എന്ന നിലയിലാണ് അഞ്ജലി എന്നപെൺകുട്ടി ഹൈദരബാദിൽ BSC നഴ്സിങ്ങിന് ചേർന്നത്. നമ്പിള്ളി കെയർ കോളജിലായിരുന്നു പഠനം . ആലപ്പുഴ തകഴി കേളമംഗലം കൊച്ചു പള്ളിപ്പുറം വീട്ടിൽ മൽസ്യത്തൊഴിലാളിയായ അജികുമാറിൻ്റെയും രമയുടെയും ഏകമകളാണ് അഞ്ജലി. ആലപ്പുഴയിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് അന്ത്ജലി. സംഭവിച്ചതെന്താണെന്ന് അഞ്ജലി പറയും.
സർട്ടിഫിക്കറ്റ് തിരികെ കിട്ടണമെങ്കിൽ നൽകേണ്ട ലക്ഷങ്ങൾ കണ്ടെത്താൻ എന്തു ചെയ്യാമെന്നറിയാതെ ഉഴലുകയാണ് മാതാപിതാക്കൾ പല തവണ കോളജുമായി ബന്ധപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. അഡ്മിഷന് ഇടനിലക്കാരായ കോട്ടയെത്ത എജൻസിയും സഹായിക്കുന്നില്ല. KC വേണുഗോപാല്‍ എംപിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും പരാതി നൽകിയിട്ടുണ്ട്.
College in Hyderabad demanded lakhs from Malayali student who stopped nursing studies due to accident