Talking_Point

ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടമായത് രണ്ടുപേര്‍ക്കാണ്. ഒരാഴ്ച മുന്‍പ് മരിച്ച അജീഷിന്‍റെയും ഇന്ന് മരിച്ച പോളിന്‍റെയും മക്കളുടെ പ്രതികരണമാണ് ഈ കേട്ടത്. ഈ കുട്ടികളുടെ ചോദ്യങ്ങള്‍ അധികാരികളുടെ ചെവികളിലേക്ക് തുളച്ചുകയറേണ്ടതാണ്. കാട്ടാനകളും, കടുവയും, കാട്ടുപോത്തും, കാട്ടുപന്നിയുമെല്ലാം കാടിറങ്ങി നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്. മരണഭീതിയിലാണ് ജീവിക്കുന്നതെന്ന് അവര്‍ പറയുന്നു. അജീഷിനെ കൊലപ്പെടുത്തി നാടിനെ മുഴുവന്‍ വിറപ്പിച്ച മോഴയാനയ്ക്കായി വയനാടന്‍ കാടുകളില്‍ തിരച്ചില്‍ ആരംഭിച്ചിട്ട് ഒരാഴ്ചയായി. ഇതുവരെയും പിടികൂടാനായിട്ടില്ല. അതിനിടെയാണ് കുറുവ ദ്വീപിലെ വാച്ചര്‍ പോളിനെയും കാട്ടാന കൊലപ്പെടുത്തിയത്.. വന്യമൃഗങ്ങളെ പേടിക്കാതെ സ്വന്തം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കണം. അതിന് എന്ത് ചെയ്യാനാവും? എന്താണ് അതിന് തടസം?

Talking point on wild animals issue