wild-elephant

തൃശൂര്‍ പാലപ്പിള്ളിയില്‍  കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ടാപ്പിങ് തൊഴിലാളി നട്ടെല്ല് തകര്‍ന്ന് കിടപ്പിലാണ്. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് രക്ഷപ്പെട്ടത് പുഴയില്‍ ചാടിയാണ്. അതുക്കൊണ്ട്, ഇപ്പോള്‍ ജീവനോടെയുണ്ട് എഴുപത്തിയെട്ടുകാരന്‍ അലവി. 

റബര്‍ മരങ്ങള്‍ നിറഞ്ഞ ഇടമാണ് പാലപ്പിള്ളി. ഹെക്ടര്‍ കണക്കിനു വ്യാപിച്ചു കിടക്കുന്ന പ്ലാന്റേഷന്‍ തോട്ടങ്ങള്‍. രണ്ടായിരം ടാപ്പിങ് തൊഴിലാളികള്‍ ഉണ്ടായിരുന്നു പണ്ട്. ഇപ്പോഴത്, അഞ്ഞൂറായി ചുരുങ്ങി. പണി കുറ‍ഞ്ഞതും വന്യജീവി ശല്യവും തന്നെ കാരണം. ചിമ്മിനി, അതിരപ്പിള്ളി വനമേഖലയുമായി ചേര്‍ന്നു കിടക്കുന്ന ഇടം കൂടിയാണിത്.