സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുക്കാതെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ വനംവകുപ്പ് തീരുമാനം. വനസംരക്ഷണത്തിനുള്ള അർ. അർ.ടി സംഘം ഒഴികെയുള്ള താൽക്കാലിക വാച്ചർമാരെ മാർച്ച് 31നകം പിരിച്ചുവിടും. സർക്കാർ അനുമതി ഉള്ളവർ മാത്രം തുടർന്നാൽ മതിയെന്നാണ് തീരുമാനം,
കാട്ടാന ആക്രമണത്തിൽ ഒരു മാസത്തിനിടെ രണ്ട് പേർ മരിച്ച ചിന്നക്കാനാലിലടക്കം താൽക്കാലിക വാച്ചർമാരാണ് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് മൂന്നാർ ഡിവിഷനിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചു വിടാനുള്ള ഡി എഫ് ഒ യുടെ ഉത്തരവ് പുറത്തിറങ്ങിയത്.
എഴുപത് താൽക്കാലിക വാച്ചർമാരാണ് ഡിവിഷനിലുള്ളത്. ഇതിൽ പതിനഞ്ച് പേരെയെങ്കിലും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ ഡിവിഷനുകളിലായി ആയിരത്തിലധികം വാച്ചർമാരാണ് ജോലി ചെയ്യുന്നത്. നേരെത്തെ ഇവരുടെ എണ്ണം കുറയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. സർക്കാർ അനുമതി വാങ്ങി മാത്രമാകും ഇനി താൽക്കാലിക വാച്ചർമാരുടെ നിയമനം. ഉത്തരവ് നടപ്പാക്കുന്നതോടെ വന്യമൃഗ ആക്രമണം തടയുന്നതുൾപ്പടെ പ്രതിസന്ധിയിലാകും. മാസങ്ങളുടെ ശമ്പള കുടിശ്ശിക നിലനിൽക്കുന്നതിനൊപ്പം പിരിച്ചു വിടുന്നതും താൽക്കാലിക വാച്ചർമാർക്ക് ഇരുട്ടടിയാവുകയാണ്
Forest Department To Dismiss Temporary Wildlife Watchers