Ganesh-minister

 

ടൂറിസത്തിനായി കെട്ടിഘോഷിച്ച് കൊണ്ടുവന്ന, കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകള്‍ ഒരുമാസമായിട്ടും ഓട്ടം തുടങ്ങിയില്ല. കേന്ദ്രസഹായത്തോടെയുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ലഭിച്ച ഇരുപത് ഇലക്ട്രിക് ബസ്സുകളും ഇതുപോലെ കട്ടപ്പുറത്താണ്. 

 

വിനോദ സഞ്ചാരികള്‍ക്ക് തിരുവനന്തപുരം നഗരം ചുറ്റി കാഴ്ചകള്‍ ആസ്വദിക്കാനാണ് സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി 25 ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ഇലക്ട്രിക് ബസുകള്‍ കൊണ്ടുവന്നുത്. ഗതഗാത മന്ത്രി നേരിട്ട് വന്ന് ആഘോഷപൂര്‍വ്വം ട്രയല്‍ റണ്‍ നടത്തി. സര്‍വ്വീസ് ഉടന്‍ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 

 

പക്ഷെ എന്‍ജോയ്മെന്‍റ് നാട്ടുകാരിലേക്ക് ഇതുവരെ എത്തിയിട്ടില്ല. കാരണം ബസുകള്‍, ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് കാഴ്ച വസ്തുവായി ഇതുപോലെ നില്‍ക്കുകയാണ്. കൂട്ടിന് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുതായി ലഭിച്ച ഇരുപത് സാധാരണ ഇലക്ട്രിക് ബസുകളുമുണ്ട്. 

 

ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന മന്ത്രിയുടെ പ്രഖ്യാപനം സി.എം.ഡി നയിക്കുന്ന കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന് രസിച്ചിട്ടില്ല. സര്‍വ്വീസുകള്‍ ലാഭത്തിലാണെന്നതിന് തെളിവായി മാനേജ്മെന്‍റ് കണക്കുകള്‍ പുറത്തുവിട്ടത് മന്ത്രിക്കും. ഇതെല്ലാം സൃഷ്ടിച്ച അസ്വാരസ്യം ഡബിള്‍ ഡക്കിര്‍ ബസുകള്‍ക്കും പുതിയ ഇലക്ട്രിക് ബസുകള്‍ക്കും സ്റ്റാര്‍ട്ടിങ് ട്രബിളായെന്നാണ് വിവരം. പക്ഷെ, തര്‍ക്കങ്ങളൊന്നുമില്ലെന്നും. മുഖ്യമന്ത്രിയുടെ സമയം കിട്ടിയാലുടന്‍ ഡബിള്‍ ഡക്കര്‍ ബസുകളുടെ ഉദ്ഘാടനം ഉണ്ടാകുമെന്നുമാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെ ഔദ്യോഗിക വിശദീകരണം. 

 

 

Cold war between Transport Minister and KSRTC management