പണി പാതിയെത്തിയ വീടിന്‍റെ അരികില്‍ ഷെഡ് കെട്ടിക്കഴിയുകയാണ് പത്തനംതിട്ട വെട്ടൂര്‍ സ്വദേശി അജിത് കുമാറും രണ്ട് പെണ്‍മക്കളും അമ്മയും. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം പാതി വഴിയില്‍ നിര്‍ത്തി കോണ്‍ട്രാക്ടര്‍ മുങ്ങിയെന്നാണ് കുടുംബം പറയുന്നത്. മേല്‍ക്കൂര വാര്‍ക്കാനുള്ള പണിക്കിടെയാണ് കോണ്‍ട്രാക്ടര്‍ പിന്‍മാറിയത്
മകള്‍ക്ക് രണ്ട് വയസുള്ളപ്പോഴാണ് അജിത്തിന്‍റെ ഭാര്യ മരിച്ചത്. ഒരു വീടെന്ന സ്വപ്നത്തിലാണ് വെട്ടൂരിലെത്തിയത്. ലൈഫ് പദ്ധതിയില്‍ വീട് കിട്ടി. പക്ഷെ മേല്‍ക്കൂര വാര്‍ക്കാതെ കോണ്‍ട്രാക്ടര്‍ പോയി. പലവഴി പരാതി നല്‍കി. ഫലമുണ്ടായില്ല.. 50,000 രൂപ കൂടി നല്‍കിയാല്‍ പണി തീര്‍ക്കാമെന്ന് കോണ്‍ട്രാക്ടര്‍ നിലപാട് എടുത്തു. പണത്തിന് യാതൊരു വഴിയുമില്ലെന്ന് അജിത്തും പറയുന്നു
വീടിന് നമ്പരില്ലാത്തത് കൊണ്ട് കുടിവെള്ളമില്ല. വൈദ്യുതിയില്ല. ഡീസല്‍ വിളക്കിലും മെഴുകുതിരി വെളിച്ചത്തിലുമാണ് മക്കളുടെ പഠനം. പഞ്ചായത്ത് അനുവദിച്ച നാല് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും കൈപ്പറ്റിക്കഴിഞ്ഞതാണ്. മേല്‍ക്കൂരയെങ്കിലും വാര്‍ത്ത് കിട്ടിയാല്‍ താമസമാക്കാമെന്നാണ് അജിത് പറയുന്നത.
Pathanamthitta house issue