ദിവസം ഒരു ഫോട്ടോയെങ്കിലും എടുക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കൺമുന്നിൽ തെളിയുന്ന നിമിഷങ്ങൾ പൊലിമ ചോരാതെ പ്രിയമുള്ളവരിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നവർ, എഡിറ്റിങ്ങിന്റെ സാധ്യതകളിൽ ദൃശ്യങ്ങളെ കൂടുതൽ മനോഹരമാക്കി സമൂഹ മാധ്യമങ്ങളിൽ ലൈക്കും, കമന്റും വാങ്ങുന്നവർ, ഇടയ്ക്ക് വെറുതെ ഗാലറിയിൽ പരതി ഓർമ്മകളെ താലോലിക്കുന്നവർ അങ്ങനെ ചിത്രങ്ങൾ എടുക്കാൻ കാരണങ്ങൾ പലതാണ്. അല്‍പംകൂടി ഗൗരവമായി ചിന്തിച്ചാൽ എത്തിപ്പിടിക്കാവുന്നന മികച്ച ഒരു പ്രഫഷൻ ആണ് ഫൊട്ടോഗ്രഫി. ആവശ്യമായത് താല്പര്യവും ഫലപ്രദമായ പരിശീലനവുമാണ്.
ഫൊട്ടോഗ്രഫിയിലെ താൽപ്പര്യം പ്രഫഷനാക്കാൻ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനും (MASCOM) ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ഫൊട്ടോഗ്രഫി വർക്ക് ഷോപ്പിന്‍റെ നാലാമത്തെ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുകയാണ്. മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ ഇൻസ്ട്രക്ടര്‍ എസ് സാലുമോൻ നയിക്കുന്ന വര്‍ക്ക്‌ഷോപ്പിൽ ഫൊട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യുന്നതിന് പുറമേ വ്യക്തിഗത പ്രായോഗിക പരിശീലനവും ലഭ്യമാകും. കൂടാതെ വർക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കുന്നു. ഉച്ചഭക്ഷണവും ക്രമീകരിക്കുന്നതാണ്. ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വര്‍ക്‌ഷോപ്പിലേക്ക് രജിസ്റ്റർ ചെയ്യാനായി സന്ദർശിക്കൂ. manoramahorizon.com. അല്ലെങ്കിൽ വിളിക്കൂ 9048991111.
One Day Photography workshop By Manorama Horizon And MASCOM