നടന്‍ ഇന്ദ്രന്‍സിന് ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. ഇന്ദ്രന്‍സ് അടക്കം നാലുപേരാണ് അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്. റോജിന്‍ തോമസാണ് ഹോം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍. വന്‍ പ്രക്ഷേക പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് ഹോം. 2021ലെ പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
ഒരു വീടും അതിലെ ആളുകളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വളരെ സാധാരണക്കാരനായ ഒരു ഗൃഹനാഥനായാണ് ചിത്രത്തില്‍ ഇന്ദ്രന്‍സിന്‍റെ കഥാപാത്രമുള്ളത്. വളരെ തന്‍മയത്വത്തോടേ ഇന്ദ്രന്‍സ് അവതരിപ്പിച്ചു ഒലിവര്‍ട്വിസ്റ്റ് എന്ന ഗൃഹനാഥനെ ഗംഭീരമാക്കി. വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രന്‍സ് ചലച്ചിത്ര രംഗത്തേക്ക് ആദ്യമായി കടന്നു വരുന്നത്. 1993 ല്‍ പുറത്തിറങ്ങിയ മേലെ പറമ്പിലെ ആണ്‍വീ ആണ്‍വീട് എന്ന ചിത്രമാണ് അദേഹത്തെ ശ്രദ്ധേയനാക്കിയത്. ഹോം സിനിമയ്ക്ക് കൂടി പുരസ്കാരം കിട്ടിയത് ഇരട്ടി സന്തോഷമെന്ന് പ്രത്യേക ജൂറി പരാമർശം നേടിയ നടൻ ഇന്ദ്രൻസ് പ്രതികരിച്ചു . മുൻപ് സിനിമ അവഗണിക്കപ്പെട്ടപ്പോൾ സങ്കടം തോന്നിയിരുന്നു. ഇതര ഭാഷകളിലേക്ക് പോകാൻ ഭയമാണ്. ഹോമിലെ ഒളിവർ ട്വിസ്റ്റ് പെട്ടെന്ന് മനസിൽ നിന്ന് ഇറങ്ങാത്ത കഥാപാത്രം ആയിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു.