നേമം റെയിൽവേ ടെർമിനൽ പദ്ധതിക്ക് തടസം നിൽക്കുന്നത് കേന്ദ്രമന്ത്രി വി.മുരളീധരനാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ആറു മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരുന്ന ശശി തരൂർ എം.പിയും തലസ്ഥാനത്തിനായി ഒന്നും ചെയ്യുന്നില്ല. പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. ഇക്കാര്യത്തിൽ കേന്ദ്രറെയിൽമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ശിവൻകുട്ടിയും ആന്റണി രാജുവും ജി.ആർ.അനിലും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.