മെഡിക്കൽ കോളേജുകളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ "ഹൃദയപൂർവം പദ്ധതി അഭിമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇന്ത്യയിൽ ധാരാളം യുവജന സംഘടനകൾ ഉണ്ട്. എന്നാൽ ഡിവൈഎഫ്ഐ പോലെ ഒറ്റ സംഘടനയെ ഉളളൂ. ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധിയിലൊന്നാണ് ദാരിദ്ര്യം. എന്നാൽ ഇവിടെ ഭക്ഷണമില്ലാതെ ഒരാൾ പോലും ഒരു ദിനം പോലും കഴിച്ചു കൂട്ടരുത് എന്ന് നിർബന്ധമുള്ള ഒരു സർക്കാരുണ്ട്. ആ സർക്കാരിനോട് കൈകോർത്ത് ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനമുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഇന്ത്യയിൽ ധാരാളം യുവജന സംഘടനകൾ ഉണ്ട്. എന്നാൽ ഡി വൈ എഫ് ഐ പോലെ ഒറ്റ സംഘടനയെ ഉളളൂ. അതിന് കാരണം ആ സംഘടനയ്ക്ക് കാവൽ നിൽക്കുന്ന പ്രസ്ഥാനവും സംഘടനയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു കൂട്ടം ചെറുപ്പക്കാരുമാണ്.ജീവിതത്തിന്റെ സർവ മേഖലയിലും വ്യാപിച്ചു കിടക്കുന്ന പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ. മകളോ മകനോ ആയി, സഹോദരിയോ സഹോദരനോ ആയി ഡി വൈ എഫ് ഐ പ്രവർത്തകർ ഉണ്ട്.
ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധിയിലൊന്നാണ് ദാരിദ്ര്യം. എന്നാൽ ഇവിടെ ഭക്ഷണമില്ലാതെ ഒരാൾ പോലും ഒരു ദിനം പോലും കഴിച്ചു കൂട്ടരുത് എന്ന് നിർബന്ധമുള്ള ഒരു സർക്കാരുണ്ട്. ആ സർക്കാരിനോട് കൈകോർത്ത് ഡി വൈ എഫ് ഐ എന്ന പ്രസ്ഥാനമുണ്ട്. മെഡിക്കൽ കോളേജുകളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന ഡി വൈ എഫ് ഐ പദ്ധതിയാണ് "ഹൃദയപൂർവം".
വിശപ്പിന്റെ കാഠിന്യം അറിയുന്നവർക്കേ മറ്റൊരാളുടെ വിശപ്പ് തിരിച്ചറിയാനാകൂ. ഞാൻ അഭിമാനിക്കുന്നു എന്റെ നാട്ടിൽ വിശപ്പ് തിരിച്ചറിയുന്ന ഒരു സംഘടന ഉണ്ടെന്നുള്ളതിന്. ഞാൻ അഭിമാനിക്കുന്നു ആ സംഘടനയോട് ചേർന്നു നിൽക്കാൻ എനിക്ക് ആവുന്നതിന്. ഇനിയുമേറെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഈ പ്രസ്ഥാനത്തിന് കരുത്തുണ്ടാകട്ടെ.