സംഗീതത്തെ ജീവിതം പോലെ സ്നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. പാട്ടിനെ സ്നേഹിച്ച് സ്നേഹിച്ച് ഗായകരായി തീര്‍ന്ന ഒരുപാട് പേരുള്ള നഗരം. മുതിര്‍ന്ന ഗായകര്‍ക്ക് മാത്രമായി ഒരു വേദി ഒരുക്കി അവരെ ആദരിച്ചു, ഹോര്‍ത്തൂസ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരത്ത് അലയടിച്ചിരുന്ന പാട്ടുകള്‍. ഒരു തലമുറ ഒന്നാകെ പാടി നടന്നിരുന്ന ആ പാട്ടുകള്‍ വീണ്ടും കേട്ടപ്പോള്‍ സംഗീതത്തിനൊപ്പം ഓര്‍മ്മകളും ഹോര്‍ത്തൂസ് തീരത്തേക്ക് ഒഴുകി എത്തി.
ഗാനതരംഗ് എന്ന പേരിലാണ് നഗരത്തിലെ മുതിര്‍ന്ന പാട്ടുകരെല്ലാം ഒരിക്കല്‍കൂടി ഹോര്‍ത്തൂസ് വേദിയില്‍ ഒത്തു കൂടിയത്. മലയാളത്തിലും ഹിന്ദിയിലുള്ള എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകള്‍ ആസ്വദിക്കാന്‍ ജനങ്ങള്‍ തടിച്ചു കൂടി. ആറ്റുവഞ്ചി എന്ന് പേരിട്ട വേദിയില്‍ നിന്ന് നൊസ്റ്റാള്‍ജിക് ഗാനങ്ങള്‍ ഒന്നൊന്നായി ഒഴുകി എത്തിയപ്പോള്‍ പുതു തലമുറയിലെ അടിപ്പൊളി പിള്ളേരും ആസ്വാദകരായി.
കാലത്തെയും സമയത്തെയും തോല്‍പ്പിച്ച് സംഗീതം അങ്ങനെ ഒഴുകികൊണ്ടിരിക്കുന്നു.