ദേശീയ ജലപാത പദ്ധതി മുടങ്ങിയതാണ് പാര്‍വതീപുത്തനാറിന്‍റെ ഗതിമുട്ടാനുള്ള കാരണങ്ങളിലൊന്ന്. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത്, ബോട്ടുയാത്ര തുടങ്ങിയവച്ച പദ്ധതി ഇപ്പോള്‍ അനക്കമറ്റ നിലയിലാണ് .
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലവധി തീരുന്നതിന് തൊട്ടുമുമ്പ് പശ്ചിമതീര ജലപാതയുടെ ആദ്യഘട്ടം ഗതാഗതത്തിന് തുറക്കുന്നു എന്ന് പറഞ്ഞ് 2021 ഫെബ്രുവരി പതിനഞ്ചിന് മുഖ്യമന്ത്രി പിണറായി വജിയന്‍ തന്നെ ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ നിന്ന് എത്തിച്ച സൗരോര്‍ജ ബോട്ടില്‍കയറി അദ്ദേഹം വേളിമുതല്‍ പൗണ്ട് കടവ് വരെ യാത്രചെയ്യുകയും ചെയ്തു. അന്ന് കോവിഡ് വ്യാപനം പൂര്‍ണമായി തീര്‍ന്നിട്ടുണ്ടായിരുന്നില്ല.
കഠിനംകുളം കായലിലേക്ക് പ്രവേശിക്കുന്നതോടെ ജലപാത എക്സപ്രസ് ഹൈവേ ആയി മാറുമെന്നായിരുന്നു പ്രഖ്യാപനം. മൂന്നുവര്‍ഷത്തിനിടെ പാര്‍വതീപുത്തനാറിലൂടെ ജലവും അതിനെക്കൊള്‍കൂടുതല്‍ മാലിന്യവും ഒഴുകിപ്പോയി. ഇപ്പോള്‍ മാലിന്യവും ഒഴുകുന്നില്ലെന്ന് മാത്രം. രാജ്യാന്തര വിമാനത്താവളത്തിന്‍റെ പുതിയ ടെര്‍മിനലിനോട് തൊട്ടുചേര്‍ന്നുപോകുന്ന പാര്‍വതീപുത്തനാറിന് വലിയസാധ്യതകളാണ് കല്‍പ്പിച്ചത്
കോവളം മുതല്‍ ബേക്കല്‍വരെ 620 കിലോമീറ്ററാണ് ദേശീയ ജലപാത. പദ്ധതിയുടെ മഞ്ഞക്കുറ്റികള്‍ മാത്രം കോവളം മുതല്‍ പലഭാഗത്തും നമുക്ക് കാണാം. എത്രയുംവേഗം ജലപാത വരട്ടെ വിനോദസഞ്ചാരം കൊടിപാറിക്കട്ടെ. അതിന് മുമ്പ് അടിയന്തരമായി കോവളം മുതല്‍ വേളിവരെ പതിനെട്ടുകിലോമീറ്റര്‍ ദൂരമെങ്കിലും വൃത്തിയാക്കിയാല്‍ നന്നായിരുന്നു.