cv-anandabose

TOPICS COVERED

ബംഗാള്‍ രാജ്ഭവനില്‍ ഇനി കല്യാണവും. ഒന്നല്ല നൂറു കല്യാണം നടത്താനുള്ള ഒരുക്കത്തിലാണ് ബംഗാള്‍ രാജ്ഭവന്‍. മലയാളിയായ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്‍റെ നേതൃത്വത്തിലാണ് കല്യാണ ഒരുക്കങ്ങള്‍. സി.വി. ആനന്ദബോസ് ചുമതലയേറ്റ് മൂന്നുവര്‍ഷം തികയുന്നതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമാണ് കല്യാണം.

ബംഗാളിലെ രാജ്ഭവനില്‍ നിര്‍ധനരായ 100 പേര്‍ക്കാണ് വിവാഹ മണ്ഡപം ഒരുങ്ങുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കാം. നവംബര്‍ 16ന് മുന്‍പ് വേണം. അതേസമയം, വരന്‍റെയും വധുവിന്‍റെയും 10 ബന്ധുക്കള്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റൂ. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളെല്ലാം കൃത്യമായിരിക്കണം.

അതായത്, ഇത് അവസരമായി കണ്ട് എല്ലാ ബന്ധുക്കളെയും കൂട്ടി കൊല്‍ക്കത്തയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ പോയിവരാം എന്ന് കരുതിയാല്‍ തെറ്റി. രാജ്ഭവനില്‍ കറങ്ങാന്‍  കൃത്രിമം നടത്തിയാല്‍ പിന്നെ ജയിലില്‍ കറങ്ങാം.

ENGLISH SUMMARY:

Raj Bhavan wedding initiative allows couples to celebrate their marriage at the Governor's residence. This unique opportunity is part of the celebrations marking three years of Governor C.V. Ananda Bose in office, offering a memorable wedding experience for selected couples and a limited number of their guests.