കാമുകിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.20കാരി സൈറയുടെ രഹസ്യഭാഗത്തടക്കം സ്ക്രൂഡ്രൈവറുപയോഗിച്ച് മുപ്പതോളം തവണ കുത്തിയാണ് കൊലപാതകം. കൊലയ്ക്കുപിന്നാലെ റാഫി എന്ന യുവാവ് അറസ്റ്റിലായി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് 20കാരിക്കുനേരെ ക്രൂരമായ ആക്രമണം നടന്നത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഉമ്മ ഷെഫീനയാണ് വീടിനു സമീപത്തുള്ള ചോളപ്പാടത്തില്‍ സൈറയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഫീനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സൈറയെ ആശുപത്രിയിലെത്തിച്ചു. പക്ഷേ. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
സൈറയും റാഫിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ തെറ്റിപ്പിരിഞ്ഞു. നിരന്തരശല്യമായ റാഫിയെ കൈകാര്യം ചെയ്യാന്‍ സൈറ മറ്റാരേയോ ഏര്‍പ്പാടാക്കിയിരുന്നു. ഇതറിഞ്ഞ റാഫി സൈറയെ ആക്രമിക്കാനായി സ്ക്രൂഡ്രൈവറും മറ്റ് ആയുധങ്ങളുമായി എത്തുകയായിരുന്നു. . പാടത്ത് പുല്ല് പറിക്കാനായി ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ സൈറ വീട്ടില്‍ നിന്നിറങ്ങി . വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം ആ പ്രദേശത്തെല്ലാം അന്വേഷണം നടത്തി.
പക്ഷേ കണ്ടെത്താനായില്ല. ഞായറാഴ്ച്ച രാവിലെയാണ് സൈറയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. അതിക്രൂരമായ രീതിയിലാണ് റാഫി സൈറയെ കൊലപ്പെടുത്തിയത്. പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസും നാട്ടുകാരും ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രഹസ്യഭാഗത്ത് ഉള്‍പ്പെടെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കീറിയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്.