ഭരണഘടനയുടെ അന്തസത്ത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നത് മാധ്യമപ്രവർത്തകരാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.വി.നാഗരത്ന. ഡല്‍ഹിയില്‍ ഇന്‍ര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ചാപ്റ്ററിന്‍റെ മാധ്യമ പ്രവര്‍ത്തനത്തിലെ മികവിനുള്ള പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്രോള്‍ ഡോട്ട് ഇന്നിലെ വൈഷ്ണവി റാത്തോഡ് പുരസ്കാരം ഏറ്റുവാങ്ങി.
നിയന്ത്രണങ്ങൾ, ഭീതി, സ്വാധീനം എന്നിവയ്ക്കിടയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താനാവില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. നിയമപരമായി മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുമ്പോഴും പ്രായോഗികമായി ദുർബലമാകാൻ ഭരണഘടനാപരമായ നിയന്ത്രണങ്ങൾ കാരണമായേക്കും. സ്വതന്ത്ര മാധ്യമപ്രവർത്തനം പൊതുസ്വത്താണെന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റ് നികോബാര്‍ പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് വൈഷ്ണവി രാത്തോഡിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. രണ്ടുലക്ഷം രൂപയും ട്രോഫിയും ഫലകവും അടങ്ങുന്ന പുരസ്കാരം ജസ്റ്റിസ് നാഗരത്ന സമ്മാനിച്ചു. ഐപിഐ അവാർഡ് ജൂറി ചെയര്‍മാനും സുപ്രീംകോടതി മുൻ ജഡ്ജുമായ ജസ്റ്റിസ് മദൻ ബി.ലോക്കുർ അധ്യക്ഷത വഹിച്ചു. ഐപിഐ ഇന്ത്യ ചെയർമാനും മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്ററുമായ റിയാദ് മാത്യു, ഐപിഐ ഇന്ത്യ എക്ലിക്യൂട്ടീവ് അംഗവും പിടിഐ എഡിറ്റർ ഇൻ ചീഫുമായ വിജയ് ജോഷി, കോളമിസ്റ്റ് ശോഭ ഡേ എന്നിവരും ജൂറി അംഗങ്ങളാണ്.