wife-attack-1-

TOPICS COVERED

സ്ഥിരമായി ഭാര്യയുടെ മർദ്ദനം, പുറത്ത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, സഹികെട്ട ഭർത്താവ് ചെയ്തതാകട്ടെ ക്രൂരമായി മർദ്ദിക്കുന്നതൊളിക്യാമറ വച്ച് പകർത്തി. ഇയാൾ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്നും അതിനു വേണ്ടുന്ന തെളിവുകൾ ശേഖരിക്കാനാണ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഉപദ്രവിക്കുന്നതിന്റെ വിഡിയോ പകർത്തിയതെന്നുമായിരുന്നു ഭർത്താവിന്റെ വിശദീകരണം.

കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളുമുപയോഗിച്ച് നെഞ്ചിലും മുഖത്ത് ക്രൂരമായി മർദ്ദിക്കുന്നത് കാണാം. സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നു വന്ന് തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.വളരെക്കാലമായി താൻ അനുഭവിച്ചുവരുന്ന ശാരീരികവും വൈകാരികവുമായ പീഡനങ്ങളിൽ മടുത്തപ്പോഴാണ് യുവാവ് വീഡിയോ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് പറയുന്നു.

ഭാര്യ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തുറന്നു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭർത്താവ് അറിയിച്ചു. വിഡിയോ വൈറലായതോടെ, യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം

ENGLISH SUMMARY:

Husband records wife in a hidden camera for physical and emotional abuse. The footage, shared online, shows the severity of the domestic violence he endures.