കുട്ടികളിലെ പഠന വൈകല്യമായ ഡിസ്ലക്സിയ കണ്ടെത്താന്‍ വേഗമേറിയതും ചെലവ് ചുരുങ്ങിയതുമായ സംവിധാനം കണ്ടെത്തി ബെംഗളുരുവിലെ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി. ദിവസം മുഴുവന്‍ നീളുന്ന ക്ലിനിക്കല്‍ സൈക്കോളജി പരിശോധനയ്ക്കു പകരം പത്തുമിനിറ്റുകൊണ്ട് പഠന വൈകല്യം കണ്ടെത്താമെന്നതാണ് ഗിഫ്റ്റോലക്സിയ എന്ന ഐ.ടി. സ്റ്റാര്‍ട്ടപ്പിന്റെ പ്രത്യേക.
സാധാരണയില്‍ കവിഞ്ഞ ബുദ്ധിയുണ്ടെങ്കിലും അക്ഷരങ്ങളും അക്കങ്ങളും കൂട്ടിവായിക്കാന്‍ കഴിയാത്ത അവസ്ഥയാണു ഡിസ്ലക്സിയ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ മണിക്കൂറുകളെടുത്തു നടത്തുന്ന പരിശോധനയിലാണു സാധാരണ ഇവ സ്ഥിരീകരിക്കുന്നത്. ഇതിനു പകരം സോഫ്റ്റ് വെയറും പ്രത്യേകഉപകരണവും ഉപയോഗിച്ചു പത്തുമിനിറ്റികൊണ്ട് മനസിലാക്കാം.
വാക്കുകള്‍ വായിക്കുമ്പോള്‍ കണ്ണുകളുടെ ചലനം പ്രത്യേക ഇന്‍ഫ്റാ റെഡ് ക്യാമറകള്‍ ഉപയോഗിച്ചു പകര്‍ത്തി വിശകലനം ചെയ്യുന്ന സംവിധാനത്തിനു പേറ്റന്റും കമ്പനിക്കുണ്ട്. ഒന്‍പതു വയസിനു മുന്‍പ് കണ്ടെത്തിയാല്‍ നാലു വര്‍ഷത്തെ പരിശീലനത്തിലൂടെ സാധാരണ സ്കൂളുകളിലെ പഠനത്തിനു കുട്ടികളെ ഇവര്‍ പ്രാപ്തരാക്കുന്നുണ്ട്. ലാപ് ടോപ്പും ചെറിയ സ്ക്രീനും ഇന്‍ഫ്രാറെഡ് ക്യാമറയും മാത്രമുള്ളതിനാല്‍ വൈദ്യുതിയില്ലാതെയും പ്രവര്‍ത്തിപ്പിക്കാനും കഴിയും. ലോക സാമ്പത്തിക ഫോറത്തിന്റെ ടെക് പൈനിയേഴ്സ് അവാര്‍ഡടക്കം നിരവധി പുരസ്കാരങ്ങളും ഗിഫ്റ്റോ ലക്സിയ ഇതിനകം നേടിയിട്ടുണ്ട്