teacher-attck

TOPICS COVERED

ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ഡ്രൈവര്‍ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കിയിട്ട്  മര്‍ദ്ദിച്ചു. ഹരിയാനയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തെത്തി. തന്റെ ഏഴുവയസ്സുകാരനായ മകനെ അടുത്തിടെയാണ് ഈ സ്‌കൂളില്‍ ചേര്‍ത്തതെന്ന് മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളി പറഞ്ഞു. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിപ്പിക്കുകയായിരുന്നു. പുറത്ത് വന്ന സംഭവങ്ങളില്‍ പോലീസ് പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Child abuse in Haryana school is a serious concern. A second-grade student was brutally punished for not completing homework, highlighting the urgent need for stricter child protection measures in educational institutions.