നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ആഘോഷങ്ങളാണ് ഹോളിയോടനുബന്ധിച്ച് വീടുകളിലും സുഹൃദ്‌വലയങ്ങളിലും നടക്കുന്നത്. വസന്തകാലത്തിന്റെ വരവും ദുഷ്‌ടതയെ മറികടന്ന് സത്യം വിജയിക്കുമെന്ന സന്ദേശവുമാണ് ഹോളി ആഘോഷങ്ങളിലൂടെ വെളിവാകുന്നത്.
ഹോളിക ദഹനും കളര്‍ ഫെസ്റ്റിവലുമാണ് നിറങ്ങള്‍ കൊണ്ടുള്ള ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നിറപ്പൊടികളിലും നിറവെള്ളത്തിലും ആറാടുന്നു. പാട്ടുപാടിയും നൃത്തം ചെയ്തും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും സ്നേഹം കൈമാറുന്ന ഉത്സവം കൂടിയാണ് ഹോളി. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹോളി ദിനം ആഘോങ്ങളുടേതാക്കുന്നവരുണ്ട്.
സോഷ്യല്‍മീഡിയകളിലും ഹോളി ആഘോഷത്തിന്റെ ആരവങ്ങള്‍ നിറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ പങ്കുവച്ചൊരു പഴയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഗില്ലും വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ബസിനുള്ളില്‍വച്ച് ഹോളി ആഘോഷിക്കുന്ന വിഡിയോ ആണിത്. നിറങ്ങളില്‍ മുങ്ങി ചിരിച്ചര്‍മാദിക്കുന്ന താരങ്ങളെയാണ് വിഡിയോയില്‍ കാണാനാവുക. 2023ല്‍ ഒസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനു മുന്‍പെടുത്ത വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പങ്കുവച്ചത്.
ആഘോഷത്തിനു പശ്ചാത്തലമായി അമിതാഭ് ബച്ചന്‍ അഭിനയിച്ച ‘സില്‍സില’എന്ന ചിത്രത്തിലെ ഗാനത്തിനനുസരിച്ച് ചുവടുവച്ചാണ് ടീമംഗങ്ങളുടെ ആഘോഷം. അമിതാഭ് ബച്ചനും, ജയ ബച്ചനും, രേഖയും ചേര്‍ന്നഭിനയിച്ച ചിതത്തിലെ ‘രംഗ് ബര്‍സെ...’എന്നു തുടങ്ങുന്ന പാട്ട് ബോളിവുഡിലെ എക്കാലത്തേയും മികച്ച ഹോളിഗാനമായാണ് അറിയപ്പെടുന്നത്.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഹോളിയുടെ ഭാഗമായി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിനു പുറമേ മദ്യവിതരണഷോപ്പുകള്‍ക്കും ബാറുകള്‍ക്കും പൊലീസ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Google trending topic- Holi dahan 2025