മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാനായുള്ള മേല്‍പാലങ്ങള്‍ നിത്യവും കാണുന്നവരാണു നമ്മള്‍. എന്നാല്‍ ആനകള്‍ക്കുമാത്രമായി മേല്‍പാലമുണ്ട് ബെംഗളുരു ബെന്നാര്‍ഘട്ടയില്‍. ആനകള്‍ അപകടത്തില്‍പെടുന്നതു പതിവായതോടെയാണു ദേശീയപാത അതോറിറ്റി ആനപ്പാലം പണിതത്.
ബെന്നാര്‍ഘട്ട നാഷണല്‍ പാക്കിനെയും സാവന്‍ദുര്‍ഗ വനത്തെയും തമ്മില്‍ ബന്ധിപ്പിക്കാനാണു ഫ്ലൈ ഓവര്‍. കുന്നിടിച്ചു താഴ്ത്തിയാണിവിടെ ദേശീയപാത കടന്നുപോകുന്നത്. റോഡു നാലുവരിയാക്കി വികസിപ്പിച്ചതോടെ ആനത്താര പൂര്‍ണമായി മുറിഞ്ഞു.
ബെന്നാര്‍ഘട്ട നാഷണല്‍ പാക്കിനെയും സാവന്‍ദുര്‍ഗ വനത്തെയും തമ്മില്‍ ബന്ധിപ്പിക്കാനാണു ഫ്ലൈ ഓവര്‍. കുന്നിടിച്ചു താഴ്ത്തിയാണിവിടെ ദേശീയപാത കടന്നുപോകുന്നത്. റോഡു നാലുവരിയാക്കി വികസിപ്പിച്ചതോടെ ആനത്താര പൂര്‍ണമായി മുറിഞ്ഞു. നാല്‍പത്തിയഞ്ചു മീറ്റര്‍ നീളത്തില്‍, നാല്‍പതു മീറ്റര്‍ വീതിയിലാണു ഫ്ലൈ ഓവര്‍