ഡ്യൂട്ടിക്കിടെ റീല്‍ എടുത്ത് പണി പാളിയിരിക്കുകയാണ് അങ്കുര്‍ വിഹാര്‍ പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക്. ഹൈവേയിലെ ഡ്യൂട്ടിക്കിടെയാണ് റീല്‍ എടുത്ത് സസ്‌പെന്‍ഷനിലായിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ അങ്കുര്‍ വിഹാര്‍ പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ധര്‍മേന്ദ്ര ശര്‍മ, റിതേഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍താസ് എന്ന വസ്തു ഇടപാടുകാരനാണ് വിഡിയോയില്‍ പൊലീസുകാര്‍ക്കൊപ്പമുള്ളതെന്ന് തിരിച്ചറിഞ്ഞു. എസ്‌യുവിയില്‍ നിന്ന് ഇറങ്ങി വരുന്ന സര്‍താസ് യൂണിഫോം ധരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത്.