ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചതിന്‍റെ ആഹ്ലാദത്തില്‍ കൈവിരല്‍ കാണിക്കയായി സമര്‍പ്പിച്ച് യുവാവ്. ചത്തീസ്ഗഢിലെ ബല്‍റാംപൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ ദുര്‍ഗേഷ് പാണ്ഡെയാണ് കാളി ക്ഷേത്രത്തില്‍ എത്തി വിരല്‍ മുറിച്ച് ദേവിക്ക് സമര്‍പ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ആദ്യമണിക്കൂറുകളില്‍ ഇന്ത്യസഖ്യം ആധിപത്യം പുലര്‍ത്തിയിരുന്നു. ഇത് കണ്ട് അസ്വസ്ഥനായ യുവാവ് എന്‍ഡിഎയുടെ വിജയത്തിനായി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് മടങ്ങി. പിന്നീട് ഇന്ത്യസഖ്യത്തെ മറികടന്ന് എന്‍ഡിഎ മുന്നേറുകയായിരുന്നു. വിജയമുറപ്പിച്ച സന്തേഷത്തില്‍ ദുര്‍ഗേഷ് ക്ഷേത്രത്തിലേക്ക് പിന്നെയും എത്തി. ഇടതു കയ്യിലെ വിരല്‍ മുറിച്ച് ദേവിക്ക് കാണിക്കയായി സമര്‍പ്പിച്ചു.
രക്തം നിലക്കാതെ വന്നതോടെ കയ്യില്‍ തുണി ചുറ്റി എങ്കിലും പിന്നീട് നില വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും സമയം വൈകിയതിനാല്‍ മുറിച്ചു കളഞ്ഞ വിരല്‍ തുന്നിചേര്‍ക്കാനായില്ല.