വേനലവധിക്ക് കുട്ടികളെ കൊണ്ടുപോകാനുള്ള ഒരു സ്ഥലം തേടുകയാണോ നിങ്ങള്‍? എങ്കില്‍, എറണാകുളം എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ തോട്ടറ പുഞ്ചയിലേക്ക് വന്നോളൂ. വിശാലമായ നെല്‍വയലുകളും ആമ്പല്‍പൊയ്കയും കണ്ടുമടങ്ങാം. കൃഷിയനുഭവങ്ങള്‍ പറഞ്ഞുതരാന്‍ എണ്‍പതുവയസ്സുള്ള അയ്യപ്പന് അമ്മാവനും പുഞ്ചയിലുണ്ട്.